സുധീഷ്, ഋഷി, സാജിദ്, ഫിലിപ്പ്, മനോജ്...പേരും ഊരും പലതാണെങ്കിലും കഴിഞ്ഞ 2 മാസത്തിനുള്ളില്‍ ഒരേ ആവശ്യവുമായി എന്നെ വിളിച്ചവരാണ് ഇവര്‍. ''സാറേ, ഒരു നല്ല ബിസിനസ് ഐഡിയ കയ്യിലുണ്ട്. പക്ഷേ കയ്യില്‍ പണമില്ല. മുന്നോട്ടു കൊണ്ടു പോകാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?'' ഇതായിരുന്നു ആവശ്യം!
ഒരുപക്ഷേ, കേരളസമൂഹത്തെയാകമാനം കുഴയ്ക്കുന്ന ചോദ്യമായിരിക്കുമിത്. 'കയ്യില്‍ കാശില്ലാതെ ബിസിനസ് ചെയ്യാമോ?' 60 % ആളുകളുടെ മനസിലെങ്കിലും ഒരു ബിസിനസുകാരനാകണം എന്ന ആഗ്രഹമുണ്ട്. എന്നാല്‍ തറവാട്ടില്‍ നല്ല ആസ്തിയില്ലെങ്കില്‍ പറ്റിയ പരിപാടിയല്ല ബിസിനസ് എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ് ഭൂരിഭാഗം പേരും. അതുകൊണ്ടുതന്നെ ഏതെങ്കിലും 'എംപ്ലോയ്‌മെന്റു'മായി ഒതുങ്ങിക്കൂടുന്നു. മറ്റുള്ളവര്‍ക്കു വേണ്ടിയാണ് തങ്ങളുടെ സമയവും അധ്വാനവും വിനിയോഗിക്കുന്നത് എന്നറിയാതെ ജീവിതം മുഴുവന്‍ 'ജോലിക്കാരനാ'യി തുടരുന്നു. മറ്റു ചിലര്‍, തങ്ങളുടെ കഴിവുകളുപയോഗിച്ച് സ്വന്തം അധ്വാനവും സമയവും തങ്ങള്‍ക്കു വേണ്ടിത്തന്നെ ഉപയോഗിക്കുന്നു. ഡോക്ടര്‍മാര്‍, ട്രെയിനര്‍മാര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി പല ജോലികളും ഇത്തരം സെല്‍ഫ് എംപ്ലോയ്‌മെന്റിന് ഉദാഹരണങ്ങളാണ്. കേരളത്തിലെ പല ബിസിനസുകാരും യഥാര്‍ഥത്തില്‍ ചെയ്യുന്നത് സെല്‍ഫ് എംപ്ലോയ്‌മെന്റാണ്, കാരണം, അവരുടെ സ്വന്തം അധ്വാനമില്ലെങ്കില്‍, ബിസിനസിന് അധോഗതി തന്നെയാണ്. 'എംപ്ലോയീസും' 'സെല്‍ഫ് എംപ്ലോയീസും' കാലം കുറേ കഴിയുമ്പോള്‍ കുറച്ച് സ്വത്ത് സമ്പാദിക്കുകയും (മിക്കവാറും റിട്ടയര്‍ ചെയ്യുമ്പോഴേക്കും!) അങ്ങനെ 'ഇന്‍വെസ്റ്റേഴ്‌സ്' ആയി മാറുകയും ചെയ്യും.
നിങ്ങളുടെ പണം നിങ്ങള്‍ക്കു വേണ്ടി 'വര്‍ക്ക്' ചെയ്യുമ്പോഴാണ് നിങ്ങള്‍ ഒരു ഇന്‍വെസ്റ്റര്‍ ആകുന്നത്. പലര്‍ക്കും ഇത് ജീവിതത്തിന്റെ സായംസന്ധ്യയില്‍ മാത്രം തോന്നുന്ന ഒരു കാര്യമാണ്. ഈ 'തോന്നല്‍' അതായത് ഇന്‍വെസ്റ്റ് ചെയ്യണമെന്ന ഈ 'തോന്നലാണ്' എന്നെ വിളിച്ച് ബിസിനസ് ഐഡിയകള്‍ പറഞ്ഞവരൊക്കെ ഉപയോഗപ്പെടുത്തേണ്ടത്. അതെ, നമുക്കു ചുറ്റും പണം ഇന്‍വെസ്റ്റു ചെയ്യാനും അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചു ജീവിക്കാനുമാഗ്രഹിക്കുന്ന ലക്ഷോപലക്ഷം പേരുണ്ട്. അവരുടെ പണമാണ് ഒരു യഥാര്‍ത്ഥ ബിസിനസുകാരന്‍ ഉപയോഗിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ബിസിനസുകാരനും ഇന്‍വെസ്റ്ററും പരസ്പര പൂരകങ്ങളാവുന്നു. OPM (Other People's Money), OPT (Other People's Time) എന്നീ ഘടകങ്ങളെക്കുറിച്ച് ബിസിനസിന്റെ അടിസ്ഥാന തത്വങ്ങളില്‍ പോലും പ്രതിപാദിക്കുന്നുണ്ട്. മറ്റുള്ളവരുടെ പണം, സമയം എന്നിവ ഉപയോഗിക്കുമ്പോഴാണ് ബിസിനസ് നിങ്ങള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ വേഗത്തിലും വലുതായും വളര്‍ത്താന്‍ കഴിയുന്നത്. അതിനാല്‍, ഇനി മുതല്‍ കയ്യില്‍ കാശില്ലെന്നു കരുതി വിഷമിക്കാതിരിക്കുക. 'പണം' നിങ്ങള്‍ക്കു ചുറ്റുമുണ്ട്. അത് കണ്ടുപിടിക്കുക മാത്രം ചെയ്താല്‍ മതി.
പണം എങ്ങനെ കണ്ടുപിടിക്കാം?!
നമുക്കു ചുറ്റുമുള്ള ഈ പണം കണ്ടു പിടിക്കുന്നതും ലളിതമാണ്. നിങ്ങള്‍ക്കറിയാവുന്ന എല്ലാ സുഹൃത്തുക്കളുടേയും പേര് എഴുതുക. അത് പത്തോ നൂറോ ആയിരമോ ആകട്ടെ...! ഫേസ്ബുക്കും വാട്‌സ് ആപ്പുമൊക്കെയുള്ള ഈ കാലത്ത് അത് ഇതിലും കൂടാനാണ് സാധ്യത. ഇവരാണ് നമ്മുടെ ആദ്യത്തെ 'പ്രോസ്‌പെക്റ്റിവ് ഇന്‍വെസ്റ്റേഴ്‌സ്'! ഇവരെ സമീപിക്കുന്നതിനു മുമ്പായി നിങ്ങളുടെ ബിസിനസ് ഐഡിയ ഒരു 'ബിസിനസ് പ്ലാന്‍' ആക്കി മാറ്റുക. നിങ്ങളുടെ പ്രൊഡക്റ്റ്‌സ്, സര്‍വീസസ്, മാര്‍ക്കറ്റ്, ടാര്‍ജറ്റ് ഓഡിയന്‍സ്, ഓര്‍ഗനൈസേഴന്‍ സ്ട്രക്ചര്‍, കാഷ് ഫ്‌ളോ എന്നിങ്ങനെ എല്ലാം വ്യക്തമായി നിര്‍വ്വചിച്ച ഒരു റിപ്പോര്‍്ട്ട് ആയിരിക്കണം അത്. ഒരു പ്രൊഫഷണലിന്റെ സഹായം ഇതിനായി ഉപയോഗിക്കുന്നത് നന്നായിരിക്കും. ഈ റിപ്പോര്‍ട്ടും ഒരു പ്രസന്റേഷനുമായി വേണം ഇന്‍വെസ്റ്റേഴ്‌സിനെ സമീപിക്കാന്‍. ബിസിനസ് ഐഡിയ നന്നായി അവതരിപ്പിക്കാന്‍ കഴിയുന്നവരേയും കൂടെ കൂട്ടിക്കോളൂ. ഇന്‍വെസ്റ്റേഴ്‌സിന് എന്ത് ലാഭം നല്‍കാന്‍ കഴിയുമെന്നും വരും നാളുകളില്‍ ഈ ബിസിനസിന്റെ സ്‌കോപ്പ് എന്താണെന്നും വ്യക്തത നല്‍കാന്‍ ഈ മീറ്റിങ്ങിലൂടെ കഴിയണം. ബാങ്ക് ഇന്ററസ്റ്റ് റേറ്റിനേക്കാള്‍ വരുമാനവും പണത്തിന്റെ സുരക്ഷയും ഉറപ്പുവരുത്താനായാല്‍ ഒരു സാധാരണക്കാരന്‍ ഇന്‍വെസ്റ്ററാകുമെന്ന് തീര്‍ച്ച. നിങ്ങളുടെ ടീമില്‍ നല്ല പ്രൊഫഷണലുകള്‍ കൂടിയുണ്ടെങ്കില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവരുടെ ആത്മവിശ്വാസം കൂടും.
നല്ല രീതിയില്‍, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോ യാല്‍ ആദ്യ 25 പേരെ കാണുമ്പോഴേക്കും ആവശ്യത്തിനു ഫണ്ട് വന്നു കഴിഞ്ഞിരിക്കും. താല്‍പ്പര്യമില്ല എന്ന് പറയുന്നവരില്‍ നിന്ന് ഒന്നോ രണ്ടോ റഫറന്‍സ് വാങ്ങി അവരെ പോയി കാണാനും മറക്കരുത്. ഒരു കാര്യം വ്യക്തമായി മനസിലാക്കുക. നിങ്ങള്‍ക്കും അവര്‍ക്കും ഒരു പോലെ പ്രയോജനകരമായ ഒരു കാര്യത്തിനാണ് ഈ മീറ്റിങ്ങുകള്‍. ഇവരെ പാര്‍ട്ണര്‍മാരായോ, ഡയറക്ടര്‍മാരായോ അല്ലെങ്കില്‍ ഡിബന്‍ച്വറുകള്‍ വഴി ഇന്‍വെസ്റ്റര്‍മാരായോ അതുമല്ലെങ്കില്‍ പേഴ്‌സണല്‍ ലോണ്‍ ലെന്റര്‍മാരായോ കണക്കാക്കാവുന്നതാണ്.
ഇതൊക്കെ നടക്കുമോ?
'ഇതൊക്കെ നടക്കുമോ?' എന്ന് ഇനിയും സംശയിക്കുന്നവരോട് പാലക്കാട് എന്‍ജിനീയറിംഗിനു പഠിച്ചിരിന്ന 2 വിദ്യാര്‍ഥികളുടെ ഉദാഹരണമാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. 100 പേരുടെ ലിസ്റ്റ് തയ്യാറാക്കി നാലു പേരെ കണ്ടപ്പോഴേയ്ക്കും ഫണ്ട് കണ്ടെത്തിയ അവര്‍, ഇന്ന് കേരളത്തിലെ ഒരു വലിയ ഹെര്‍ബല്‍ ബ്രാന്‍ഡിന്റെ ഉടമകളാണ്.
ഫണ്ട് ഇല്ലെന്നു പറഞ്ഞ് ബിസിനസ് തുടങ്ങാതിരിക്കുന്നവര്‍, ഇരുട്ടില്‍ തപ്പുകയാണ്. നിങ്ങള്‍ക്കു ചുറ്റുമുള്ള പണം കണ്ടെത്താന്‍ ശ്രമിക്കൂ. കേരളത്തിലെ ചെറുകിട ബിസിനസുകാരുടെ ആദ്യ കടമ്പ എളുപ്പത്തില്‍ ചാടിക്കടക്കൂ. ഒരുപാട് ഇന്‍വെസ്റ്റേഴ്‌സ് 'ഐഡിയ'കള്‍ക്കായി കാത്തിരിക്കുന്നുണ്ട്.
ഇതുമാത്രമാണോ വഴി?
ഇത് ആദ്യത്തെ വഴിയാണ്, എളുപ്പമുള്ളതും. ബാങ്ക് ലോണ്‍, മൈക്രോ ക്രെഡിറ്റ്, വെഞ്ച്വര്‍ കാപിറ്റല്‍ എന്നിങ്ങനെ ഒരുപാട് വഴികള്‍ വേറെയുമുണ്ട്. ഒന്നുറപ്പാണ്... കയ്യില്‍ കാശുള്ളവര്‍ പോലും വിദേശനാടുകളില്‍ സ്വീകരിക്കുന്ന വഴിയാണിത്. പണം മാത്രമല്ല, ഇന്‍വെസ്റ്റേഴ്‌സിന്റെ കഴിവുകളും ബന്ധങ്ങളും നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടായേക്കാം.
അപ്പോ, ഇനി കാശില്ലെന്ന് പറയരുത്...!
'ഐഡിയ പറ...

No comments:
Post a Comment